അരിക്കുളം: സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗത്തിൽപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതിക്കായി കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീ, സി.ഡി.എസ്,ആയൽക്കുട്ട അംഗങ്ങൾക്ക് ഒരു കോടി 12 ലക്ഷം രൂപ വിതരണോ ഉദ്ഘടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷിജി ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.എം. സുഗതൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. മേനേജിംഗ് ഡയകടർ വി.പി സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി ജില്ല കേഡിനേറ്റർ പി.സി. കവിത,വൈസ് പ്രസിഡണ്ട് കെ.പി. രജനി, സ്ഥിരം സമിതി ചെയർമാൻമാരായ കെ. അബിനിഷ്,എൻ.എം ബിനിത ,എൻ.വി. നജീഷ് കുമാർ, മെമ്പർ എ. ഇന്ദിര, കെ. ജിതേഷ് ബാബു, ബിന തൈക്കണ്ടി, ടി.എം. ഷീന , എച്ച്. മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.
