മികച്ച വിദ്യാർത്ഥി കർഷക അവാർഡ് തിളക്കത്തിൽ പ്ലസ് ടുകാരൻ. മികച്ച കേരകർഷക ജേതാവായ കെട്ടുംകര പുറത്തൂട്ടംചേരി സദാനന്ദന്റെയും ദീപൂസ് ദീപുവിന്റെയും പുത്രനായ ആര്യനന്ദൻ കെ പി ഈ വർഷത്തെ ചെങ്ങോട്ട്കാവ് കൃഷിഭവനിലെ മികച്ച വിദ്യാർത്ഥി കർഷക ജേതാവ് അവാർഡിന് അർഹനായി. പൊയിൽക്കാവ് ഹയർസക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.
ചിങ്ങം ഒന്നിന് ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് ആര്യനന്ദനെ അവാർഡ് നൽകി ആദരിക്കും. ചെറുപ്പം മുതലേ അച്ഛനും അമ്മയും ചെയ്യുന്ന കൃഷി പ്രവർത്തനങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്ന ആര്യനന്ദൻ മണ്ണിനെ സ്നേഹിച്ചു കൃഷി ചെയ്യാൻ സദാ സന്നദ്ധനായി മാറിയത് ഈ കാലഘട്ടത്തിലെ കുട്ടികൾക്കുള്ള മാർഗ്ഗദീപം കൂടിയാണ്. പഠനത്തെ ബാധിക്കാതെ കൂടുതൽ സമയം കൃഷിക്ക് വേണ്ടി ചെലവഴിക്കാനാണ് ഇഷ്ടമെന്ന് ആര്യനന്ദൻ പറഞ്ഞു.