യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച് ഇന്ന് രാത്രി 7 മണിക്ക് (ആഗസ്റ്റ് 15) കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക്

നാദാപുരം : വാക്ക് വിത്ത് രാഹുൽ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച് ഇന്ന് രാത്രി  7 മണിക്ക് കല്ലാച്ചിയിൽ നിന്ന് ആരംഭിച്ച് നാദാപുരം സ്റ്റാൻഡ് പരിസത്ത് അവസാനിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തികാട്ടിയ വോട്ട് കൊള്ളക്കെതിരായാണ് നൈറ്റ്‌ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. മാർച്ചിൽ കെ. എം അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അനസ് നങ്ങാണ്ടി അറിയിച്ചു.

Leave a Reply

Your email address will not be published.