കൊയിലാണ്ടി : വിയ്യൂരിലെ ഉജ്ജ്വല റെസിഡന്റ്‌സ് അസോസിയേഷൻ 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് എ.വി. അനിൽകുമാർ ദേശീയ പതാക ഉയർത്തുകയും അസോസിയേഷൻ പരിധിയിലെ വിമുക്തഭടന്മാരെ ഷാളണിയിച്ച് ആദരിക്കുകയും ചെയ്തു. സെക്രട്ടറി ബാബു. ടി.പി, ട്രഷറർ ദിനേശൻ. പി.വി, വൈസ് പ്രസിഡന്റ് രാജൻ. പി.വി.കെ. തുടങ്ങിയവർ നേതൃത്വം നൽകി.
