താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു

കൊയിലാണ്ടി : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, മുതിർന്ന പൗരൻമാർ, അങ്കണവാടി വർക്കർമാർ, ഡോക്ടർമാർ, എംസ്ഡബ്ളിയു/നിയമ വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, ക്ലബ് പ്രവർത്തകർ, മൈത്രി സംഘം പ്രവർത്തകർ, സ്വയംസഹായസംഘം പ്രവർത്തകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. പാരാലീഗൽ വൊളണ്ടിയർക്ക് ശമ്പളമോ അലവൻസോ ഉണ്ടാകില്ല. എന്നാൽ കമ്മിറ്റി നിർദ്ദേശിക്കുന്ന ചുമതലകൾ നിർവഹിക്കുന്നതിന് ഓണറേറിയം ലഭിക്കും.

സ്വയം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പ് എന്നിവ സഹിതം കൊയിലാണ്ടി കോർട്ട് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസിൽ ഓഗസ്റ്റ് 30 നകം അപേക്ഷിക്കണം. അപേക്ഷ തപാലിലും അയക്കാം. ഫോൺ: 7902284528

Leave a Reply

Your email address will not be published.

Previous Story

രാമായണ പ്രശ്നോത്തരി ഭാഗം 30

Next Story

‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍

Latest from Local News

പോലിസ് അംഗസംഖ്യ ഉയർത്തണം,മാനസിക സംഘർഷം ലഘൂകരിക്കണം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ

കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന്ന്

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 pm