താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആറുപേര്‍ പത്രിക നല്‍കിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേര്‍ പത്രിക പിന്‍വലിച്ചതോടെയാണ് ദേവന്‍-ശ്വേതാ മേനോന്‍ മത്സരത്തിന് വഴിതെളിഞ്ഞത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനെ പരാജയപ്പെടുത്തിയാണ് കുക്കുപരമേശ്വരൻ വിജയിച്ചത്.