അത്തോളി: ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസവൻ പൊയിലിൽ അദ്ധ്യക്ഷതവഹിച്ചു. ആദ്യ വില്പന ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.വിജയലക്ഷ്മി ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ, വികസന സമിതി ചെയർ പേർസൺ ഷീബാ രാമചന്ദ്രൻ, ഡോ.വിജയലക്ഷ്മി, ആർ.കെ.രവീന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ഖാദിയ്ക്ക് 30% റിബേറ്റും കൂടാതെ സമ്മാനകൂപ്പൺ വഴി നറുക്കെടുപ്പിലൂടെ കൈനിറയെ സമ്മാനങ്ങളും ഉണ്ട്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഓണം വരെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കുന്നതാണ്. കോഴിക്കോട് സർവ്വോദയം സെക്രട്ടറി എം.കെ.ശ്യാം പ്രസാദ് സ്വാഗതവും കൊടശ്ശേരി ഖാദി വസ്ത്രാലയം മാനേജർ ജിഷാ വാസുദേവൻ നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: നടുവത്തൂർ സൗത്തിൽ എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച ഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം എം.എൽ എ ടി. പി രാമകൃഷ്ണൻ
കൊയിലാണ്ടി കോമത്തു കര ശ്രീകലയിൽ താമസിക്കും ഇളവന രാഘവൻ മാസ്റ്റർ (85) (റിട്ട അധ്യാപകൻ, ആന്തട്ട ഗവ യു പി സ്കൂൾ)
കേരള ജല അതോറിറ്റിയുടെ മാവൂര്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തും കാളാണ്ടിത്താഴം, പാലക്കോട്ട്
നടുവണ്ണൂർ : ഗോകുലം തറവാട് കുടുംബ സംഗമം നടത്തി. സിനിമ -നാടക തിരക്കഥ കൃത്ത് പ്രദീപ്കുമാർ കാവുന്തറ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്
കൊയിലാണ്ടി: പുളിയഞ്ചേരി ജന്നത്തുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ വിപുലീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ