കീഴരിയൂർ: കണ്ണോത്ത് യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ഹെഡ്മിസ്ട്രസ് കെ.ഗീത ദേശീയ പതാക ഉയർത്തി. പി ടി എ പ്രസിഡണ്ട് പ്രകാശൻ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. മുൻ പ്രധാന അധ്യാപകൻ ടി. കുഞ്ഞിരാമൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കീഴരിയൂർ ബോംബ് കേസ് പ്രതികളുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. കെ. നിർമ്മൽ കുമാർ, സി.എം വിനോദ്, എം.എ കുഞ്ഞിക്കണ്ണൻ, എ. ശ്രീജ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.ഗീത സ്വാഗതവും സി.ബിജു നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് നിർമ്മിച്ച സ്വാതന്ത്ര്യസമര ചരിത്ര റീൽ പ്രദർശനവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Latest from Local News
കൊയിലാണ്ടി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ദേശീയ പതാക ഉയർത്തി. ഉപാധ്യക്ഷൻ
ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,
കൊയിലാണ്ടി : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ,
നാദാപുരം : വാക്ക് വിത്ത് രാഹുൽ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച്
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ.