കൊയിലാണ്ടി: കോവിഡ് കാലത്ത് സീറോ ബേസ് ടൈംടേബിൾ പ്രകാരം നിർത്തലാക്കിയ സ്റ്റോപ്പുകൾ റെയിൽവേ പുനഃസ്ഥാപിച്ചു.
കോവിഡിനു മുൻപ് നഷ്ടപ്പെട്ട സീറോ ബേസ് ടൈംടേബിൾ പ്രകാരം പോയ സ്റ്റോപ്പുകളാണ് തിരിച്ചുവന്നത് .ഇതുമായി ബന്ധപ്പെട്ട സർക്കുലർ ദക്ഷിണ റെയിൽവേ പുറത്തിറക്കി. എറണാകുളം – കാരയ്ക്കൽ ടി ഗാർഡൻ എക്സ്പ്രസ്സിന്‍റെ ഒറ്റപ്പാലം സ്റ്റോപ്പ്, നിലമ്പൂർ – കോട്ടയം എക്സ്പ്രസ്സിന്‍റെ മേലാറ്റൂർ, പട്ടിക്കാട്, കുലുക്കല്ലൂർ സ്റ്റോപ്പുകൾ, ഭാവനഗർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്സിന്‍റെ പയ്യന്നൂർ സ്റ്റോപ്പ്, തിരുവനന്തപുരം – വരാവൽ എക്സ്പ്രസിന്റെ പയ്യന്നൂർ, കൊയിലാണ്ടി സ്റ്റോപ്പുകൾ എന്നിവയാണ് പുനഃസ്ഥാപിച്ചത്.
നാഗർകോവിൽ – ഗാന്ധിധാം എക്സ്പ്രസ്സിന്റെ കാഞ്ഞങ്ങാട്, പയ്യന്നൂർ, കൊയിലാണ്ടി സ്റ്റോപ്പുകൾ തിരുവനന്തപുരം നോർത്ത് – ശ്രീ ഗംഗ നഗർ എക്സ്പ്രസ്സിന്‍റെ കൊയിലാണ്ടി സ്റ്റോപ്പ്, മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്സിന്‍റെ തിരുവല്ല സ്റ്റോപ്പ്, രാജ റാണി എക്സ്പ്രസ്സിന്റെ തിരുവല്ല സ്റ്റോപ്പ്, ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്സിന്റെ ചിറയിൻകീഴ് ഹരിപ്പാട് സ്റ്റോപ്പുകൾ എന്നിവയും പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഗുജറാത്ത് ഭാഗത്തേക്കുള്ള മൂന്ന് ട്രെയിന്നുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചത് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.16312,16336, 16334 എന്നീ ട്രെയിന്നുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. ഓഗസ്റ്റ്19 മുതൽ രാത്രി 12.29 ന് കൊയിലാണ്ടിയിൽ എത്തുന്ന വണ്ടി 12.30 ന് യാത്ര തുടരുകയും ചെയ്യും. ഷാഫി പറമ്പിൽ എംപി മുൻ എം.പി കെ. മുരളിധരൻ അടക്കമുള്ള ജനപ്രതിനിധികൾ ദിർഘകാലമായി ആവശ്യപ്പെട്ട കാര്യമാണിത്
Latest from Local News
തളിപ്പറമ്പ് : രോഗികളുമായി പോയി വരുമ്പോൾ ആംബുലൻസ് മറവിൽ എംഡിഎംഎ എത്തിച്ചുകൊണ്ടിരുന്ന ഡ്രൈവർ എക്സൈസിന്റെ പിടിയിൽ.കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി. മുസ്തഫ
കൊയിലാണ്ടി കുറുവങ്ങാട് വലിയ പറമ്പിൽ ശ്രീധരൻ(70) അന്തരിച്ചു. ഭാര്യ പരേതയായ ശ്യാമള. മക്കൾ, ശ്രീജേഷ്( ദുബായ്) ശ്രീഷ്മ, ജീഷ്മ, നീഷ്മ. മരുമക്കൾ,
പയ്യോളി അയനിക്കാട് നിബ്രാസുൽ ഉലൂം മദ്രസയിൽ നബിദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാ മത്സരങ്ങളും ബോധവൽക്കരണ ക്ലാസ്സും നടന്നു. കവിയും മോട്ടിവേറ്ററുമായ
അത്തോളി : അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ എച്ച് എസ് എസ് മലയാളം അധ്യാപകനെ
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ തീരദേശ റോഡിന്റെയും 34 ാം വാർഡിലെ നൂറു കണക്കിന് വിദ്യാർത്ഥികളും നാട്ടുകാരും യാത്ര ചെയ്യുന്ന വലിയമങ്ങാട് അരങ്ങാടത്