ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സമരസംഗമം

ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ സമരസംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയസ്റ്റാൻസ് പരിസരത്ത് നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി ബബീഷ്, പി.വി അനുഷ, സി.കെ ദിനൂപ്, റിബിൻ കൃഷ്ണ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് സ്വാഗതം പറഞ്ഞു. കൂത്തുപറമ്പ് സമര പോരാളി സഖാവ് പുഷ്പൻ്റെ ജീവചരിത്രത്തിൻ്റെ ആസ്പദമായി ഭാനുപ്രകാശ എഴുതിയ പുസ്തകത്തിൻ്റെ കവർ പേജ് ജില്ലാ സെക്രട്ടറി പി സി ഷൈജു പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

ജനപ്രിയ ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു

Next Story

തോരയിക്കടവ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണം അഴിമതി: സി ആർ പ്രഫുൽ കൃഷ്ണൻ

Latest from Local News

ഏഴു കോടി ചെലവഴിച്ചിട്ടും സ്വന്തം ഗോഡൗണില്ല ; കോഴിക്കോട് KMSCL വാടക കുടുക്കിൽ

KMSCL-ന്റെ കോഴിക്കോട് മരുന്നുസംഭരണശാല 10 വർഷമായി വാടക കെട്ടിടത്തിൽ; ഓരോ മാസവും ലക്ഷങ്ങൾ ചെലവായി പോകുന്നു.കോഴിക്കോട് നഗരത്തിൽ നിന്ന് 30 കിലോമീറ്റർ

കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം കോളേജ് എം.കോം ഫിനാന്‍സിൽ ഇ.ടി, ബി.എസ്.ടി വിഭാഗങ്ങളിൽ ഒഴിവുകൾ

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. എസ്.എ.ആര്‍.ബി.ടി.എം കോളേജിൽ എം.കോം ഫിനാന്‍സ് പ്രോഗ്രാമില്‍ ഇ.ടി,ബി. എസ്.ടി ക്യാറ്റഗറികളില്‍ ഒഴിവുണ്ട്. പ്രസ്തുത ക്യാറ്റഗറികളില്‍ ഉള്‍പ്പെട്ട ക്യാപ്

അടയ്ക്കാതെരുവിൽ ഗതാഗതക്കുരുക്ക് രൂക്ഷം;വില്യാപ്പള്ളി റോഡിലെ കുഴി വാഹന യാത്ര ദുഷ്‌കരമാക്കുന്നു

വടകര ∙ ദേശീയപാതയിലെ അടയ്ക്കാതെരു ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വില്യാപ്പള്ളി റോഡിൽ നിന്നു മാർക്കറ്റ് റോഡിലേക്ക് ഗതാഗതത്തിന് തുറന്നുകൊടുത്തതോടെയാണ് വാഹനങ്ങൾ കുടുങ്ങിത്തുടങ്ങിയത്.

റെയിൽവേ സ്റ്റേഷനിൽ കയറാൻ എളുപ്പവഴി നോക്കി ; നിർത്തിയിട്ട ഗുഡ്സ് ട്രെയിനിൽ മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഷോക്കേറ്റു

 കോട്ടയം : വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലൂടെ കടന്ന് സ്റ്റേഷനിലേക്ക് എത്താൻ ശ്രമിച്ചപ്പോൾ പോളിടെക്നിക് വിദ്യാർത്ഥിക്ക്