സിപിഎം നേതാവ് മൂത്തോറൻ അന്തരിച്ചു

കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലെ പ്രമുഖ സിപിഎം നേതാവ് എ എം മൂത്തോറൻ മാസ്റ്റർ അന്തരിച്ചു.ചേമഞ്ചേരി കൊളക്കാട് മേഖലയിൽ സിപിഎം കെട്ടിപ്പടുക്കുന്നതിൽ നിർണായ പങ്കുവഹിച്ച നേതാവാണ്. മുൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗവും , സി ഐ ടി യു , കെ എസ് ടി എ നേതവുമായിരുന്നു . കർഷകത്തൊഴിലാളികളെയും മറ്റ് അധ്വാനിക്കുന്ന തൊഴിലാളികളെയും സംഘടിപ്പിക്കാൻ അദ്ദേഹം കഠിനമായി പ്രവർത്തിച്ചു.സഹകരണ മേഖലയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. മൃതദേഹം രാവിലെ 9.15 മുതൽ കൊളക്കാട് നായനാർ മന്ദിരത്തിൽ പൊതു ദർശനം.

Leave a Reply

Your email address will not be published.