പേരാമ്പ്ര: മികച്ച സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രിയുടെ അഗ്നിശമനസേവാ മെഡൽ പുരസ്കാരത്തിന് പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി .കെ ഭരതൻ അർഹനായി. സേനയിലെ ഉദ്യോഗസ്ഥരുടെ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ അതാത് വർഷങ്ങളിൽ നൽകുന്ന അംഗീകാരമാണ് മുഖ്യമന്ത്രിയുടെ അഗ്നിശമനസേവാ പുരസ്കാരം.
1996 ൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം മുണ്ടക്കൈ , ചൂരൽമല , കട്ടിപ്പാറ ഉരുൾപൊട്ടൽ ഉൾപ്പെടെ ഒട്ടനവധി ദുരന്തമുഖങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും നേതൃത്വപരമായ പങ്കുവഹിക്കുകയും വകുപ്പ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ലഭിച്ചിട്ടുള്ള തുമാണ്. രണ്ടുമാസം മുമ്പാണ് പേരാമ്പ്ര നിലയത്തലവനായി ചുമതലയേറ്റത്. എകരൂൽ രാജഗിരി സ്വദേശിയാണ്.
ബാലുശ്ശേരി ബോയ്സ് സ്കൂൾ അധ്യാപികയായ നിഷയാണ് ഭാര്യ, വിദ്യാർത്ഥികളായ നിഹാര ഭരത്, നിർണവ് എന്നിവർ മക്കളാണ്.
Latest from Local News
മുത്താമ്പി റോഡരികില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ പട്ടാപകല്‍ മോഷ്ടിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്കാണ് സ്കൂട്ടര്‍ കളവ് പോയത്. ഉടമ
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൻകടവ് ഗവണ്മെന്റ് ഫിഷറീസ് എ ൽ പി സ്കൂൾ, പൂക്കാട്
കൂടരഞ്ഞിയിൽ മാലമോഷണം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ ക്രൂര മർദനം. ആസാം സ്വദേശിയായ മൊമിനുൾ ഇസ്ലാം എന്ന യുവാവിനെയാണ് പൊലീസും
ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശശി തൊറോത്തിന്റെ പതിനൊന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണം നടത്തി. കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന ശശി തൊറോത്തിന്റെവേർപാട് വലിയ
മേപ്പയ്യൂർ : മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേലടി സബ്ജില്ലാ സ്കൂൾ കായികമേള മേപ്പയ്യൂർ ഗവ. ജി.വി.എച്ച്.എസ്.എസ് സ്റ്റേഡിയത്തിൽ തുടങ്ങി. മേപ്പയ്യൂർ ഗവ: