‘ഓർമ്മകൾ ഉണ്ടായിരിക്കണം’ അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ആഗസ്റ്റ്‌ 16 ന് കൊയിലാണ്ടിയിൽ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖലാകമ്മിറ്റി ‘ഓർമ്മകൾ ഉണ്ടായിരിക്കണം’ പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 16ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ വച്ചാണ് പരിപാടി. കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ ‘അടിയന്തരാവസ്ഥയിൽ നിന്ന് നവഫാസിസത്തിലേക്ക് ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഭവിച്ച പുകസ മേഖലാകമ്മിറ്റി അംഗം ശ്രീ. അബൂബക്കർ മൈത്രിയെ ഈ ചടങ്ങിൽ വച്ച് മുൻ എം. എൽ. എ. പി. വിശ്വൻ ആദരിക്കും. കെ. ദാസൻ (മുൻ എം. എൽ. എ), കെ.ഭാസ്കരൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published.