മേപ്പയൂർ എൽ പി സ്കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യസമര ചരിത്രയാത്ര നടത്തി

മേപ്പയ്യൂർ: മേപ്പയൂർ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതിനൊന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ നടത്തുന്ന സ്വാതന്ത്ര്യം തന്നെ അമൃതം എന്ന പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്ത പാക്കാനാർപുരം ഗാന്ധി സദനത്തിലേക്ക് സ്വാതന്ത്ര്യസമര ചരിത്രയാത്ര നടത്തി.

ഭരണഘടനയുടെ ആമുഖം അനാച്ഛാദനം, അമ്മയും കുട്ടിയും ക്വിസ്, ദേശഭക്തി ഗാനാലാപന മൽസരം, സംഗീത ശില്പം, ചുമർ പത്രികാ നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾ നടക്കും. പാക്കനാർപുരം ഗാന്ധി സദനത്തിൽ നടന്ന ചടങ്ങിൽ പി.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. ഇ.കെ. മുഹമ്മദ് ബഷീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.കെ. പ്രിയേഷ് കുമാർ, ഗാന്ധി സദനം കമ്മിറ്റി ഭാരവാഹികളായ പി. ഗോപാലൻ, വി. ചെക്കോട്ടി, പ്രധാനാധ്യാപിക പി.കെ. ഗീത, എസ്.ബി.ചിഞ്ചു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

നവകേരള സദസിലൂടെ ബാലുശ്ശേരി ബസ്‌സ്റ്റാൻഡിൽ മേൽക്കൂരയൊരുങ്ങുന്നു

Next Story

റാണി പബ്ലിക്ക് സ്കൂൾ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Latest from Local News

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടൂരിന്റെ പ്രകൃതിഭംഗി പൂര്‍ണമായി ആസ്വദിച്ച് സമയം ചെലവിടാന്‍ ഹാപ്പിനസ് പാര്‍ക്കൊരുക്കി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്. മനോഹരമായ കല്‍പടവുകളോടു കൂടിയ നീന്തല്‍കുളം, വിശാലമായ മുറ്റം,

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും (ഇംഹാന്‍സ്) സാമൂഹികനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന ‘മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും

എൽഐസി ഏജന്റ്മാരെ തൊഴിലാളികളായ അംഗീകരിക്കണം; ലൈഫ് ഇൻഷുറൻസ് ഏജന്റസ് കോൺഗ്രസ് ജില്ലാ സമ്മേളനം

എൽഐസി ഏജൻറ് മാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും, വെട്ടിക്കുറച്ച കമ്മീഷൻ പുനഃസ്ഥാപിക്കണമെന്നും, എൽഐസി ഏജന്റുമാരെ ഇഎസ്ഐ പരിധിയിൽ കൊണ്ടുവരണമെന്നും ലൈഫ് ഇൻഷുറൻസ് ഏജന്റസ്