ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്ര ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച അഞ്ച് സ്നേഹവീടുകളുടെ താക്കോൽ കൈമാറൽ 2025 ആഗസ്ത് 26ന് 3.30 ന് ആർ പി രവീന്ദ്രൻ നഗർ (ദക്ഷിണാമൂർത്തി ഹാൾ ,പേരാമ്പ്ര) വെച്ച് കേരളത്തിന്റെ ബഹുമാന്യ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. ബഹു വടകര എംപി ശ്രീ ഷാഫി പറമ്പിൽ മുഖ്യാഥിതി ആയി പങ്കെടുക്കുന്നു. അഡ്വ ടി സിദ്ദിഖ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ആദരിക്കൽ ചടങ്ങ് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ നിർവഹിക്കും. അഡ്വ പിഎം നിയാസ് , അഡ്വ കെ ജയന്ത് , എൻ സുബ്രമണ്യൻ, കെഎം അഭിജിത്ത്, കെ ബാലനാരായണൻ തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുന്നു.
സുമനസുകൾ ഒന്നിച്ചു നിന്നു. അഞ്ചു ഹസ്ത സ്നേഹ വീടുകൾ യാഥാർഥ്യമായി. ജീവിതത്തിന്റെ സങ്കീർണമായ സാഹചര്യങ്ങളാൽ ജീവിതം കൈവിട്ടുപോയ അഞ്ചു കുടുംബങ്ങളുടെ സ്വപ്നങ്ങൾക്കാണ് ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് നിറം പകരുന്നത്. സ്നേഹവും കരുതലും നൽകി തിരുത്തി എഴുതേണ്ട സാമൂഹ്യ പരിസരങ്ങളാണ് നമുക്ക് ചുറ്റും. സമൂഹത്തിലെ നിറം മങ്ങിയ നിരവധി കാഴ്ചകളാണ് സ്‌നേഹവീട് എന്ന ആശയത്തിലേക്ക് ഞങ്ങളെ നയിച്ചത്. മാറാരോഗങ്ങൾക്ക് അടിമപെട്ടവർ, വൈധവ്യം കൊണ്ട് ഒറ്റപെട്ടുപോയവർ, പൊടുന്നനെ വന്ന രോഗങ്ങൾകൊണ്ട് ഒരു മുറിയിലെ കട്ടിലിലേക്ക് ലോകം ചുരുങ്ങിപോയവർ, വിവാഹ പ്രായം കഴിഞ്ഞ ഭവനരഹിതർ ഇങ്ങനെ സങ്കീർണതകളിൽ ജീവിക്കുന്ന അഞ്ചു കുടുംബങ്ങൾക്കാണ് ഹസ്ത സ്‌നേഹവീട് നൽകി തണലൊരുക്കുന്നത്.