അരങ്ങ് പ്രതിഭാ സംഗമം സെപ്റ്റംബർ 19ന് കൊടുവള്ളിയിൽ

കൊടുവള്ളി: അരങ്ങ് കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമവും, അരങ്ങ് കുടുംബ സംഗമവും സെപ്റ്റംബർ 19ന് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ 10 വരെ കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതിയ തലമുറയ്ക്ക് കൊടുവള്ളിയുടെ കലാപരവും സാഹിത്യപരവുമായ പാരമ്പര്യത്തെയും, ഇവിടുത്തെ സമ്പന്നമായ സംസ്കാരത്തെയും ചരിത്രത്തെയും പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയിൽ കല, കായികം, കൃഷി, സംഗീതം, നൃത്തം, എഴുത്ത്, ശാസ്ത്ര പ്രതിഭകൾ, തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാനതലത്തിൽ മികവ് തെളിയിച്ച മണ്ഡലത്തിലെ 50 പ്രതിഭകളെയാണ് ഉപഹാരവും സാക്ഷ്യപത്രവും നൽകി ആദരിക്കുക.

പ്രാദേശിക ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള എൻട്രികൾ ക്ഷണിക്കുക. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി ‘അരങ്ങോണം’ പരിപാടി താമരശ്ശേരിയിൽ നടക്കും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടികളിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും നടക്കും. മുൻ എം.എൽ.എ കാരാട്ട് റസാഖ് (ചെയർമാൻ), കെ.കെ. ആലി, (വർക്കിംങ് ചെയർമാൻ), കലാം വാടിക്കൽ (ജനറൽ കൺവീനർ), എ. കെ. അഷ്റഫ് (ട്രഷറർ) മായുള്ള സ്വാഗതസംഘ കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ബാപ്പുവാവാട്, സ്വാഗത സംഘം വർക്കിംങ് ചെയർമാൻ കെ. കെ. ആലി , ജനറൽ കൺവീനർ കലാം വാടിക്കൽ, ട്രഷറർ എ.കെ. അഷ്റഫ്, ഭാരവാഹികളായ ടി.പി.എ. മജീദ്മാസ്റ്റർ, അഷ്റഫ് വാവാട് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ സമർപ്പണവും അഷ്ടമംഗല്യ പ്രശ്നവും സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ

Next Story

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

Latest from Local News

മണമൽ ചെമ്പിൽ വയൽ അങ്കണവാടിക്കുള്ള ആധാരം കൈമാറി

കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിലെ 73ാം നമ്പർ അങ്കണവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം

ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ ഒന്നിന്

ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ 1 ന് ശനിയാഴ്ച

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 3.98 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കഞ്ചാവ് വേട്ട. ബാങ്കോക്കില്‍ നിന്ന് മസ്‌കറ്റ് വഴി സലാം എയര്‍ വിമാനത്തില്‍ എത്തിയ രാഹുല്‍ രാജ്