എ.ഐ.വൈ.എഫ്  യുവ സംഗമം നാളെ (ആഗസ്റ്റ് 15) മേപ്പയൂരിൽ

മേപ്പയൂർ: ഭരണ ഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എ.ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 5 മണിക്ക് മേപ്പയൂർ ടൗണിൽ യുവ സംഗമം പരിപാടി സംഘടിപ്പിക്കുകയാണ്. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി സി ബിജു സംസാരിക്കും.എ.ഐ.വൈ.എഫ് നേതാക്കൾ, പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published.