കോഴിക്കോട് : കോഴിക്കോട് സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 21 മുതല്‍ 23 വരെ നഗരത്തില്‍ നടക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ ഭാഗമായി ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് പ്രചാരണം ആരംഭിച്ചു. കോര്‍പറേഷന്‍ പരിധിയിലെ ഓട്ടോ ഡ്രൈവര്‍മാരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രചാരണം കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ദിവകരന്‍ ഉദ്ഘാടനം ചെയ്തു. മൊഫ്യൂസല്‍ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് ജാബിര്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ഓട്ടോറിക്ഷ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, കലോത്സവ സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.