അടുത്ത മാസം മുതൽ കോഴിക്കോട് ബൈപ്പാസിലും ടോൾ പിരിവ്

 

രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ സെപ്റ്റംബർ മുതലാണ്  ടോൾ പിരിവ് തുടങ്ങുന്നത്. പന്തീരാങ്കാവിനടുത്ത് കൂടത്തുംപാറയിൽ ടോൾ പ്ലാസ പൂർണമായി പ്രവർത്തന സജ്ജമായി. തിരക്ക് കുറയ്ക്കാൻ രണ്ട് ഭാഗത്തും ടോൾ പ്ലാസ സ്ഥാപിച്ചിട്ടുണ്ട്. ടോൾ പിരിക്കാനുള്ള ഏജൻസിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

ടെൻഡർ നടപടികൾ വൈകാതെ പൂർത്തിയാക്കും. ടോൾ പിരിവിന്റെ ഭാഗമായി ഫാസ്റ്റാഗ് ആക്ടിവേറ്റഡ് ആയി.ദേശീയപാത അതോറിറ്റിയുടെ കോഴിക്കോട് പ്രോജക്ട് ഓഫീസിന് കീഴിൽ വരുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ ആദ്യ വാഹനം കടത്തിവിട്ട് ചൊവ്വാഴ്ച ഫസ്റ്റ് ടാഗ് ടെസ്റ്റിങ് നടത്തി. നിലവിൽ ഫാസ്റ്റ് ടാഗ് ഉപയോഗിക്കാത്ത സ്വകാര്യ വാഹനങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റിയുടെ പോർട്ടൽ വഴിയോ Rajmargyathra എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയോ ഒരു വർഷത്തേക്ക് ഫാസ്റ്റ് ടാഗ് പാസ് എടുക്കാം.ഈ മാസം 15 മുതൽ നിലവിൽ വരും.

ഒരു വർഷത്തേക്ക് 3000 രൂപയാണ്. അതിന് പരമാവധി 200 ട്രിപ്പുകൾ മാത്രമേ അനുവദിക്കുകയുള്ളൂ.ഈ മാസം 30-ന് കോഴിക്കോട് ബൈപ്പാസിന്റെ മുഴുവൻ പ്രവൃത്തിയും പൂർത്തിയാകും. പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്ത് സർവീസ് റോഡിന്റെ പണിമാത്രമാണ് ബാക്കി ഉണ്ടാകുക. അവിടെ സ്ഥലം ഏറ്റെടുത്തു നൽകാനുണ്ട്. സ്ഥലമെടുപ്പ് കഴിഞ്ഞാൽ ഉടൻ അവിടെ സർവീസ് റോഡിന്റെ പണി തുടങ്ങും. നിരീക്ഷണ ക്യാമറകൾ ഉൾപ്പെടെ ബൈപ്പാസിൽ സ്ഥാപിച്ചിട്ടുണ്ട് .വൈദ്യുതി കണക്ഷനും എല്ലായിടത്തും നൽകിവരുകയാണ്.നിലവിൽ ബൈപ്പാസിൽ ആറുവരിപ്പാതയിൽ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും അനുമതിയുണ്ട്.പക്ഷേ അതിവേഗ പാതയായതിനാൽ ഭാവിയിൽ അനുമതി സർവീസ്റോഡ് വഴി മാത്രമായി ചുരുക്കാനും സാധ്യതയുണ്ട്”

Leave a Reply

Your email address will not be published.

Previous Story

64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു

Next Story

യാത്ര ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട നാലരപ്പവന്റെ താലിമാല ഒമ്പതാം ദിവസം വീടിന്റെ വരാന്തയില്‍ കൊണ്ടുവെച്ച് അജ്ഞാതന്‍

Latest from Main News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

പൂളക്കടവ് പാലം നിർമാണം പാതിവഴിയിൽ നിലച്ചു; സമരരംഗത്തിറങ്ങുമെന്ന് ജനകീയ സമതി

വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക്

എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

  പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയിൽ 30

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ ◾◾◾◾◾◾◾◾ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ്