ആർ ടി മാധവേട്ടന്റെ 14ാം ചരമ വാർഷിക ദിനം വിയ്യൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. അനുസ്മരണ യോഗം ബൂത്ത് പ്രസിഡന്റ് വിനോദ് കെ കെ അധ്യക്ഷത വഹിച്ചു. ചടങ്ങ് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ വിജയൻ ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ രത്നവല്ലി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സുനിൽകുമാർ വിയ്യൂർ, ഷീബ അരീക്കൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം, മണ്ഡലം ട്രഷറർ രാജൻ പുളിക്കുൽ, മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ആർ.ടി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷംനാസ്, അഡ്വ. പി ടി ഉമേന്ദ്രൻ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ ആയ പ്രസന്ന മാണിക്കോത്ത്, രമ്യാ നിധീഷ്, സരോജിനി കെ, ചന്ദ്രൻ കയ്യിൽ, വിഷ്ണു എൻ.കെ, അശോകൻ വി.കെ, റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി ചാലിൽ ചെറിയ പുരയിൽ അബൂബക്കർ (64) അന്തരിച്ചു. ഭാര്യ :ജമീല. മക്കൾ: സമീറ, ഷംസീർ, സുനീർ. മരുമകൻ: അൻവർ
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റൽ,
കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിലെ 73ാം നമ്പർ അങ്കണവാടിക്കുവേണ്ടി ബാബു കല്യാണി, പ്രീതി ബാബു എന്നിവർ സൗജന്യമായി കൈമാറിയ ഭൂമിയുടെ ആധാരം
ജവഹർ ബാൽ മഞ്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചാച്ചാജി നാഷണൽ പെയിൻ്റിംഗ് കോമ്പറ്റീഷൻ ജില്ലാതല മത്സരം നവംബർ 1 ന് ശനിയാഴ്ച
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കോടികളുടെ കഞ്ചാവ് വേട്ട. ബാങ്കോക്കില്‍ നിന്ന് മസ്‌കറ്റ് വഴി സലാം എയര്‍ വിമാനത്തില്‍ എത്തിയ രാഹുല്‍ രാജ്







