കെഎസ്ആർടിസി ബസിൽ പുക: യാത്രക്കാരിൽ പരിഭ്രാന്തി

കെഎസ്ആർടിസി ബസിനുള്ളിൽ നിന്നുയർന്ന പുക യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിയോടെ തൊട്ടിൽപാലം–കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയരിക്കും തെരുവത്തും കടവിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടയിൽ ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ഗ്രേഡ് മജീദ് എമ്മിന്റെ നേതൃത്വത്തിലുള്ള കൊയിലാണ്ടി അഗ്നിരക്ഷാസേന എത്തി. പരിശോധനയിൽ ബ്രേക്ക് ജാം മൂലമാണ് പുക ഉയർന്നതെന്ന് കണ്ടെത്തി. ഉള്ളിയേരി ബസ്റ്റാൻഡിൽ നിർത്തിയ ബസിൽ കൂടുതൽ അപകടസാധ്യതകളില്ലെന്ന് സംഘം സ്ഥിരീകരിച്ചു.

 

Leave a Reply

Your email address will not be published.