രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തിലെ എം.പി.മാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്നസദസും സംഘടിപ്പിച്ചു

മേപ്പയ്യൂർ: രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തിലെ എം.പി.മാരെയും അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സായാഹ്നസദസും സംഘടിപ്പിച്ചു.

ഡി.സി.സി. സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ്. ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു. കൺവീനർ കമ്മന അബ്ദുറഹിമാൻ, കെ. പി. രാമചന്ദ്രൻ, ടി. കെ. എ. ലത്തീഫ്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, എം. എം. അഷറഫ്, കെ. എം. എ. അസീസ്, സി. പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹിമാൻ, കെ. പി. വേണുഗോപാൽ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, സി. എം. ബാബു, കീപ്പോട്ട് അമ്മത്, ഷബീർ ജന്നത്ത്, സത്യൻ വിളയാട്ടൂർ, കീപ്പോട്ട് പി. മൊയ്തി, ശ്രീനിലയം വിജയൻ, ഷർമിന കോമത്ത്, പ്രസന്നകുമാരി, സറീന ഒളോറ, കെ. എം. ശ്യാമള, അഷീദ നടുക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

പി. കെ. സുധാകരൻ, കുനിയത്ത് നാരായണൻ, കെ. കെ. അനുരാഗ്, പി. അശോകൻ, ടി. കെ. അബ്ദുറഹിമാൻ, വി. പി. ജാഫർ, വി. വി. നസ്റുദ്ദീൻ, റിഞ്ചുരാജ്, എം. വി. ചന്ദ്രൻ, ബിജു കുനിയിൽ, ജിഷ മഞ്ഞക്കുളം, സവിത പോത്തിലോട്ട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.