കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ ക്ലിനിക്കിൻ്റെ പ്രവൃത്തി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. 60 ലക്ഷം രൂപ ചെലവഴിച്ചാണ് വിവിധ ദന്തരോഗ വിദഗ്ദ്ധർ ഉൾപ്പെടുന്ന ക്ലിനിക് യാഥാർഥ്യമാകുന്നത്. ഡെന്റൽ സെറാമിക് യൂണിറ്റും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില, ഇ.കെ.അജിത്ത്, കെ.എ. ഇന്ദിര, കൗൺസിലർമാരായ
എ.അസീസ്, വി.പി ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, ആശുപത്രി സൂപ്രണ്ട് വി.വിനോദ്, ലേ സെക്രട്ടറി സി.പി.ബിജോയ്, നേഴ്സിങ് സൂപ്രണ്ട് കെ. വനജ എന്നിവർ സംസാരിച്ചു.
