ശരീരഭാരം കുറയ്ക്കാൻ പലരും പലവിധ ഡയറ്റുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ആരോഗ്യകരമായ ആഹാരക്രമത്തോടൊപ്പം വ്യായാമവും ചേർന്നാൽ മാത്രമേ ശരീരസൗന്ദര്യം നിലനിർത്താൻ കഴിയൂ. ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച്, ശരീരം മെലിഞ്ഞ് ആരോഗ്യകരമാക്കാൻ ചില ഭക്ഷണങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്താവുന്നതാണ്.
കറുവപ്പട്ട – ദിവസവും നിയന്ത്രിത അളവിൽ ഉപയോഗിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൂടാതെ കൊളസ്ട്രോൾ അടിയുന്നതും തടയും.
ബദാം – വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ആവശ്യമായ ഊർജം നൽകാനും സഹായകമാണ്.
ക്യാപ്സിക്കം – വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ സൂപ്പ്, സലാഡ് തുടങ്ങിയവയിൽ ഉപയോഗിക്കാം.
ആപ്പിള്‍ – ജലാംശം കൂടുതലായതിനാൽ വിശപ്പ് കുറയ്ക്കുകയും അമിതവണ്ണം തടയുകയും ചെയ്യും.
അവോക്കാഡോ – ബട്ടർ ഫ്രൂട്ട് എന്നറിയപ്പെടുന്ന അവോക്കാഡോ ഹെൽത്തി ഫാറ്റിന്റെ നല്ല ഉറവിടമാണെന്നും വണ്ണം കുറയ്ക്കാൻ സഹായകമാണെന്നും വിദഗ്ധർ പറയുന്നു.