മേപ്പയ്യൂർ : മേപ്പയൂർ. ജി വി എച്ച് എസ് എസിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനവും, മികച്ച സമീപനവുമാണ് സംരംഭക വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എം സക്കീർ സ്വാഗതം പറഞ്ഞു എ സുബാഷ് കുമാർ ,ജയന്തി എൻ, ഷാജു സി.എം , സജിത് സി.വി എന്നിവർ സംസാരിച്ച പരിപാടിയിൽ മിത്‌വ സാജിദ് റിപ്പോർട്ട് അവതരിപ്പിച്ചു ഫാത്തിമത് ഫർഹാന നന്ദി പറഞ്ഞു