2026 ജനുവരി 7 മുതൽ 11 വരെ തൃശൂരിൽ നടക്കുന്ന, 64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. 25-ഓളം വേദികളിലായി 240-ൽ പരം ഇനങ്ങളിൽ 14,000-ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘമാണ് രൂപീകരിച്ചതെന്ന് മന്ത്രി .സ്കൂൾ മത്സരങ്ങൾ ഒക്ടോബർ 10നുള്ളിലും സബ്ജില്ലാ മത്സരങ്ങൾ ഒക്ടോബർ അവസാന വാരത്തിലും, ജില്ലാ മത്സരങ്ങൾ നവംബർ 30-നുള്ളിലും പൂർത്തിയാക്കും.
തുടർച്ചയായി മൂന്നുവർഷം വിധി കർത്താക്കളായി വന്നവരെ ഈ വർഷം മുതൽ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കലോത്സവത്തിന്റെ ഭക്ഷണ വിതരണത്തിന് ആവശ്യമായ പച്ചക്കറികളും മറ്റു വിഭവങ്ങളും ഓരോ വിദ്യാർഥികളുടെ വീട്ടിൽ നിന്നു ശേഖരിക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ട്. തൃശൂരിലെ പരമാവധി സ്കൂളുകളിൽ സ്വർണ കപ്പുമായി യാത്ര നടത്തുന്നതും പരിഗണിക്കുന്നുണ്ട്.
Latest from Main News
രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ
സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14
സതേൺ ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌ജിസിസിഐ) മുൻ പ്രസിഡന്റും ടെക്‌സ്റ്റൈൽ വ്യവസായിയുമായ ആശിഷ് ഗുജറാത്തിയെ ഉദയ്പൂർ ഹൈവേയിൽ
ഗുരുവായൂര്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ







