കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളോട് ചേര്‍ന്നുള്ള അഴുക്കുചാലുകളുടെയും ഓവുപാലങ്ങളുടെയും പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്തുള്ള വെള്ളക്കെട്ട് പരിഹരിക്കാന്‍ അഴുക്കുചാല്‍ നിര്‍മിക്കാന്‍ 17 ലക്ഷം രൂപയും തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ മാങ്ങോട് ഭാഗത്ത് അഴുക്കുചാല്‍ നിര്‍മിക്കാന്‍ 10 ലക്ഷവും നങ്ങീലണ്ടിമുക്ക്-വളയന്നൂര്‍ റോഡില്‍ ഓവുപാലം പുനരുദ്ധാരണത്തിന് 20 ലക്ഷവും വട്ടോളി-പാതിരിപ്പറ്റ റോഡില്‍ മലയില്‍ പീടിക ഭാഗത്തെ ഓവുപാലം പുനരുദ്ധാരണത്തിന് 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്.