വീട്ടിനകത്ത് കട്ടിലിൽ കിടന്നിരുന്ന സാക്ഷിയെ കുറുക്കൻ വീട്ടിനുള്ളിലേക്ക് കയറി കടിക്കുകയായിരുന്നു. ഇവിടെ നിന്നും ഓടിരക്ഷപ്പെടുന്ന വഴിക്കാണ് സമീപവാസിയായ രാജനും കടിയേറ്റത്. പ്രദേശത്തുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു
കുറുക്കന്റെ പിന്നാലെ നാട്ടുകാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.