രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രകടനം നടത്തി

കൊയിലാണ്ടി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷനിലേക്ക് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിയെയും, സഹ എം പി മാരെയും അറസ്റ്റ് ചെയ്ത കേന്ദ്ര ഗവണ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എൻ മുരളീധരൻ തോറോത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ വിജയൻ, വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി ടി സുരേന്ദ്രൻ വി വി സുധാകരൻ, പി വി വേണുഗോപാലൻ,അരവിന്ദൻ മാസ്റ്റർ, ബ്ലോക്ക്‌ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ കെ, ശ്രീനിവാസൻ ഇ എം, സുനിൽ കുമാർ വിയ്യൂർ, അജയ് ബോസ്, അൻസാർ കൊല്ലം,എൻ.ദാസൻ, കെ പി വിനോദൻ, പ്രമോദ് വി പി,ശോഭന വി കെ, റാഷിദ്‌ മുത്താമ്പി, കെ എം സുമതി, നാണി കെ, എ. എം ദേവി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Next Story

മായം കലർന്നതായി സംശയം; 6500 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

Latest from Main News

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

കൈറ്റ് സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ ഡിസംബർ മുതൽ ആരംഭിക്കും

പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ

ക്യു എഫ് എഫ് കെ പുരസ്‌ക്കാര ചടങ്ങ് പ്രൌഡ്ഢ ഗംഭീരം

കൊയിലാണ്ടി ഫിലിം ഫാക്ട്ടെറി കോഴിക്കോട് ന്റെ മൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌ക്കാര ചടങ്ങ് ചലച്ചിത്ര മേഖലയിലെ പ്രതിഭാധനരെ അണിനിരത്തി പ്രൌഡ്ഢഗംഭീരമായി

ചോമ്പാൽ മിനി സ്‌റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കും: ഷാഫി പറമ്പിൽ എം പി

അഴിയൂർ:ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻകൈയെടുക്കുമന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ