പേരാമ്പ്ര : നൊച്ചാട് ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ജീവിതത്തെക്കുറിച്ച് പരിഷത്ത് മേഖലാ കമ്മിറ്റി തയ്യാറാക്കിയ പഠന ഗ്രന്ഥത്തിന്റെ പ്രകാശനം പേരാമ്പ്ര റീജ്യണൽ കോ-ഓപ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാൻ പി. സി. മോഹനൻ പ്രകാശനം നിർവഹിച്ചു.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാവി പ്രവർത്തന ദിശയെക്കുറിച്ച് ടി. ഗംഗാധരൻ കാഴ്ചപ്പാട് അവതരിപ്പിച്ചു. നൊച്ചാടിന്റെ ഭാവി വികസനത്തെക്കുറിച്ച് പി. കെ. ബാലകൃഷ്ണൻ സംസാരിച്ചു.ചടങ്ങിൽ നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് വി. കെ. പ്രമോദ് എന്നിവർ പങ്കെടുത്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ടി. ബാലകൃഷ്ണൻ സ്വാഗതവും ഷിജിത്ത് ഡി. ജെ നന്ദിയും രേഖപ്പെടുത്തി.