മാലിന്യമുക്ത നവകേരളം: പേരാമ്പ്രയിൽ 6 ബോട്ടിൽ ബൂത്തുകൾ

പേരാമ്പ്ര : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. പേരാമ്പ്ര ഗ്രാമീൺ ബാങ്കിന്റെ സഹകരണത്തോടെ ആറ് ബോട്ടിൽ ബൂത്തുകളാണ് ഒരുക്കിയത്. പരിപാടി ബ്ലോക്ക് പ്രസിഡന്റ് എൻ. പി. ബാബു ഉദ്ഘാടനം ചെയ്തു.

             വൈസ് പ്രസിഡന്റ് സി. കെ. പാത്തുമ്മ ടീച്ചർ അധ്യക്ഷയായി. ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ ടി. വി. സുരേന്ദ്രൻ, ബ്ലോക്ക് അംഗങ്ങൾ പി. ടി. അഷ്‌റഫ്, കെ. അജിത, സി. എം. സനാതനൻ, കെ. കെ. ലിസി, ജോയിന്റ് ബിഡിഒ പി. കെ. സുജീഷ്, ശുചിത്വ മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ വി. പി. ഷൈനി, ജിഇഒ ധന്യ, ജോമൽ ജോസ്, ടി. അനഘ് മനോജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.