തിരുവനന്തപുരം : പൊതുവിപണിയിലെ വെളിച്ചെണ്ണവില 450 രൂപയിൽ നിന്ന് 390 രൂപയായി കുറഞ്ഞു. സംസ്ഥാനത്തെ 94 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് രണ്ടുമാസം ഒരു ലിറ്റർ വീതം 349 രൂപയ്ക്ക് നൽകാനുള്ള സർക്കാർ തീരുമാനം വിപണിയിലെ വില താഴ്ത്തി.
സബ്‌സിഡി വിതരണം തുടങ്ങുമെന്ന് മനസ്സിലാക്കിയതോടെ കരിഞ്ചന്തക്കാരും തമിഴ്നാട് വ്യാപാരികളും വില കുറയ്ക്കുകയായിരുന്നു. കൊപ്ര വില കിലോയ്ക്ക് 270–275 രൂപയിൽ നിന്ന് 210 രൂപയായി. അടുത്ത ആഴ്ച അവസാനം എണ്ണവില 375 രൂപയിലേക്കും ഇടിയുമെന്ന് അസോസിയേഷൻ പ്രസിഡന്റ് സജീവ് കെ. ജോബ് അറിയിച്ചു.