സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകളുടെ ഫീസ് വർദ്ധിപ്പിച്ചു. ഫീസ് വർദ്ധനവ് അടുത്ത അധ്യയന വരുന്ന വർഷം മുതൽ നടപ്പാക്കും. ഇതുവരെ 5 വിഷയങ്ങൾക്ക് 1500 രൂപയായിരുന്നു പരീക്ഷ ഫീസ്. ഇത് 1600 രൂപയായി ഉയർത്തി. ഒരു വിഷയത്തിന് 300 രൂപയായിരുന്നത് ഇനി 320 രൂപയാകും. പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഒരു വിഷയത്തിന് നിലവിൽ 150 രൂപയാണ് ഫീസ്. ഇത് അടുത്ത വർഷം മുതൽ 160 രൂപയായി ഉയരും. ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ ഫീസ് 300 രൂപ യിൽനിന്നു 320 രൂപയായി ഉയർത്തി. 2026-27 അധ്യയന വർഷത്തിൽ ഫീസ് വർദ്ധനവ് നടപ്പാക്കും.
Latest from Main News
ശബരിമല ശ്രീകോവിലിൻ്റെ കട്ടിളപ്പടികളും സ്വർണം പൂശുന്നതിനായി കൊണ്ടുപോയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ മുരാരി
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി രവീന്ദ്രനാഥ ടാഗോർ ഉപേക്ഷിച്ചു
1. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷുകാർ നൽകിയ സർ പദവി ഉപേക്ഷിച്ചത് ആരാണ് ? രവീന്ദ്രനാഥ ടാഗോർ 2. പഴശ്ശിരാജ വീരമൃത്യുവരിച്ച
മായം ചേർത്ത ചുമ സിറപ്പുകൾ കഴിച്ച് രാജസ്ഥാനിലും മധ്യപ്രദേശിലും 14-ലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഭരണകൂടം നടപടി ശക്തമാക്കി.
രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അങ്കലേശ്വറിലെ സാരംഗ്പൂർ പ്രദേശത്തെ ലക്ഷ്മൺ നഗറിൽ അനധികൃതമായി താമസിച്ചു വരികയായിരുന്ന മൂന്ന് ബംഗ്ലാദേശി സ്ത്രീകളെ ലോക്കൽ
ശബരിമല തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ (06.10.2025) 5.00 PM