മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്രയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. പേരാമ്പ്ര ഗ്രാമീണ്‍ ബാങ്കിന്റെ സഹകരണത്തോടെ ആറ് ബോട്ടില്‍ ബൂത്തുകളാണ് ഒരുക്കിയത്. ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ ടീച്ചര്‍ അധ്യക്ഷയായി. ഗ്രാമീണ്‍ ബാങ്ക് റീജണല്‍ മാനേജര്‍ ടി വി സുരേന്ദ്രന്‍, ബ്ലോക്ക് അംഗങ്ങളായ പി ടി അഷ്‌റഫ്, കെ അജിത, സി എം സനാതനന്‍, കെ കെ ലിസി, ജോയിന്റ് ബിഡിഒ പി കെ സുജീഷ്, ശുചിത്വമിഷന്‍ ബ്ലോക്ക് കോഓഡിനേറ്റര്‍ വി പി ഷൈനി, ജിഇഒ ധന്യ, ജോമല്‍ ജോസ്, ടി അനഘ് മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.