തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി ) സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി മുൻ കെ.പി സി സി പ്രസിഡണ്ട് കെമുരളീധരൻ ഉൽഘാടനം ചെയ്തു ഷോപ്പ് അലവൻസ് വർദ്ധിപ്പിക്കണമെന്നും
22 ശതമാനം ഡി എ കുടിശ്ശിക ജീവനക്കാർക്ക് നൽകണമെന്നും, വിശേഷ ദിവസങ്ങളിൽ പോലും അവധി എടുക്കാതെ 12 മണിക്കൂർ തുടർച്ചയായ് ജോലി ചെയ്യുന്ന ഷോപ്പുകളിലെ തൊഴിലാളികൾക്ക് 19-03-25 ന് സംഘടനാ പ്രതിനിധികളുമായ് നടന്ന മന്ത്രി തലചർച്ചയിൽ ഏപ്രിൽ 30 നകം അലവൻസ് തുക 600 രൂപയായ് വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് തന്നിട്ടും ഈ ദിവസം വരെ മന്ത്രി വാക്ക് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്
.28-12-2023 ൽ
കെ.എസ് ബി.സി ബോർഡ് മീറ്റിംഗിൽ സർക്കാരിലേക്ക് ശുപാർശ ചെയ്ത അല വൻസ് വർദ്ധനവാണ് ഇത്രയും കാലമായിട്ടും നടപ്പിലാക്കിയിട്ടില്ല
യൂണിയൻ വർക്കിങ്ങ് പ്രസിഡണ്ട് ബാബു ജോർജ് അധ്യക്ഷത വഹിച്ചു ഐ എൻ ടി യൂ സി ജില്ലാ പ്രസിഡണ്ട് വി ആർ പ്രതാപൻ, എംസി സജീവൻ ആഭ ജെ ശങ്കർ, കെ ബി അനിൽകുമാർ, ഹക്കീംപാലക്കാട്, മനോജ് കുമാർ ഇടുക്കി ,ആർ സൂര്യ പ്രകാശ്, കെ പ്രഹ്ളാദൻ ,ജിതേഷ് പാലക്കാട്, പി ടി പ്രഭീഷ്, റെജീന ചവറ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി ബി. ജേക്കബ് സ്വാഗതവും സബീഷ് കുന്നങ്ങോത് നന്ദിയും പറഞ്ഞു
Latest from Main News
കൊയിലാണ്ടി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷനിലേക്ക് നടത്തിയ
തിരുവനന്തപുരം : പൊതുവിപണിയിലെ വെളിച്ചെണ്ണവില 450 രൂപയിൽ നിന്ന് 390 രൂപയായി കുറഞ്ഞു. സംസ്ഥാനത്തെ 94 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക്
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര വിമാന സർവീസ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ
സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം- മാവേലിക്ക സ് 2025-നോടനുബസിച്ച് ജില്ല തയ്യാറെടുക്കുന്നത് വമ്പൻ പൂക്കള മത്സരത്തിന്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിനിടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുനഃസംഘാടനവും