തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലും വേതനവും അന്യായമായി വെട്ടിക്കുറക്കുന്ന പഞ്ചായത്ത് അസി. സെക്രട്ടറിയുടെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വർക്കേഴ്സ് യൂണിയൻ കീഴരിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന സമരം സി.പി.ഐ.എം ഏരിയാ കമ്മറ്റി സെക്രട്ടറി ടി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കെതിരെ നടക്കുന്ന നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്നും, നടപടികൾ തുടരുന്ന സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയപ്പ് നൽകി.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം സി.ടി കുഞ്ഞിരാമൻ അധ്യക്ഷം വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് യൂണിയൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ രവീന്ദ്രൻ, കർഷക സംഘം ഏരിയാ സെക്രട്ടറി പി.കെ. ബാബു, കീഴരിയൂർ എൻ.സി.സെക്രട്ടറി എം. സുരേഷ്, നമ്പ്രത്ത് കര എൽ.സി സെക്രട്ടറി, കെ.പി. ഭാസ്ക്കരൻ, എൻ.എം സുനിൽ എന്നിവർ സംസാരിച്ചു. യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ടി.എം. ജ്യോതിഷ് സ്വാഗതം പറഞ്ഞു.