മേപ്പയൂർ: മോദി സർക്കാറിന് വേണ്ടി, വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തുകയും ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്ന തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾക്കെതിരെ ആർ.ജെ.ഡി. പ്രവർത്തകർ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധ സദസിൽ ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു.
കെ.കെ. നിഷിത, ബി.ടി. സുധിഷ് കുമാർ, സുനിൽ ഓടയിൽ, വി.പി. മോഹനൻ, പി. ബാലകൃഷ്ണൻ കിടാവ്, എ.എം. കുഞ്ഞികൃഷ്ണൻ, വി.പി. ദാനിഷ്, പി. ബാലൻ, കെ.എം. ബാലൻ, കൃഷ്ണൻ കീഴലാട്ട്, എൻ.പി. ബിജു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി.കെ. ശങ്കരൻ,കെ.എം. പ്രമീഷ്, വി.പി. രാജീവൻ, കെ. രാജൻ, എ.കെ. നിഗിൽ, കെ.ടി. രമേശൻ എന്നിവർ നേതൃത്വം നല്കി.