ബേവ് കൊ എംപ്ലോയീസ് അസോസിയേഷൻ (INTUC) സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നാളെ നടക്കും

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് നൽകി വരുന്ന ഷോപ്പ് അലവൻസ് തുക 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐ എൻ ടി യു സി ) സെക്രട്ടേറിയറ്റിലേക്ക് ഇന്ന് രാവിലെ 11 മണിക്ക് മാർച്ചും ധർണ്ണയും നടത്തും മാർച്ചും ധർണ്ണയും മുൻ പ്രസിഡണ്ട് കെമുരളീധരൻ ഉൽഘാടനം ചെയ്യും ഷോപ്പ് അലവൻസ് വർദ്ധിപ്പിക്കണമെന്നും
22 ശതമാനം ഡി എ കുടിശ്ശിക ജീവനക്കാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം വിശേഷ ദിവസങ്ങളിൽ പോലും അവധി എടുക്കാതെ 12 മണിക്കൂർ തുടർച്ചയായ് ജോലി ചെയ്യുന്ന ഷോപ്പുകളിലെ തൊഴിലാളികൾക്ക് 19-03-25 ന് സംഘടനാ പ്രതിനിധികളുമായ് നടന്ന മന്ത്രി തലചർച്ചയിൽ ഏപ്രിൽ 30 നകം അലവൻസ് തുക 600 രൂപയായ് വർദ്ധിപ്പിക്കാമെന്ന് ഉറപ്പ് തന്നിട്ടും ഈ ദിവസം വരെ മന്ത്രി വാക്ക് പാലിച്ചിട്ടില്ല എന്നത് വളരെ നിരാശാജനകമാണ്. തൊഴിലാളികളിൽ ഇത് വലിയ രോഷവും അമർഷവും ഉണ്ടാക്കിയിട്ടുണ്ട്.
.28-12-2023 ൽ
കെ.എസ് ബി.സി ബോർഡ് മീറ്റിംഗിൽ സർക്കാരിലേക്ക് ശുപാർശ ചെയ്ത അല വൻസ് വർദ്ധനവാണ് ഇത്രയും കാലമായിട്ടും നടപ്പാക്കിയിട്ടില്ല. ഇന്നിപ്പോൾ മദ്യം വീട്ട് പടിക്കൽ വരെ എത്തിക്കാനുള്ള സംവിധാനത്തിന് കളമൊരുക്കാൻ അധികാരികൾ ശ്രമിക്കുമ്പോൾ തൊഴിലാളികളുടെ മൗലികമായ പ്രശ്നത്തിന് പരിഹാരം കാണാനാണ് മാർച്ച്

Leave a Reply

Your email address will not be published.

Previous Story

രാമായണ പ്രശ്നോത്തരി ഭാഗം – 27

Next Story

കോഴിക്കോട് ഗവ: മെഡിക്കൽ 12-08-25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

Latest from Main News

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു

പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. ഏറെനാളായി

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായി റഷീദ് മുതുകാട്

വ്യത്യസ്തമായ കൈയക്ഷരം കൊണ്ട് മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ കൈയ്യെഴുത്തു കലാകാരനാണ് റഷീദ് മുതുകാട്. ആഘോഷവേളകളിൽ കൈപ്പടയിലെഴുതുന്ന ആശംസാകാർഡുകൾ ഇതിനകം നിരവധി പ്രമുഖർ