RIFFK ലോകസിനിമാക്കാഴ്ചകളുടെ നാലു ദിനരാത്രങ്ങൾ മേഖല രാജ്യാന്തര ചലച്ചിത്രമേള ഇന്ന് കൊടിയിറങ്ങും

കോഴിക്കോടിന് ലോകസിനിമാക്കാഴ്ചകളുടെ നാല് ദിനരാത്രങ്ങൾ സമ്മാനിച്ച മേഖല രാജ്യാന്തര ചലച്ചിത്രോത്സവം ഇന്ന് (11) കൊടിയിറങ്ങും. കൈരളി തിയേറ്ററില്‍ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിശിഷ്ടാതിഥിയാകും. മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയാകും. കെഎസ്എഫ്ഡിസി ചെയര്‍പേഴ്‌സണും സംവിധായകനുമായ കെ മധു, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, കെടിഐഎൽ ചെയർ പേഴ്സൺ എസ് കെ സജീഷ്, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗവും സംവിധായകനുമായ മനോജ് കാന, സംവിധായിക ശിവരഞ്ജിനി, ചലച്ചിത്ര നിർമാതാവ് ഷെർഗ സന്ദീപ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.