രാമായണ പ്രശ്നോത്തരി ഭാഗം – 27

  • നാഗമാതാവ് ആര് ?
    സുരസാദേവി

 

  • ലങ്കാനഗരം സ്ഥിതി ചെയ്യുന്നത് ഏത് പർവ്വതത്തിന്റെ മുകളിലാണ് ?
    ത്രികുടം

 

  • ലങ്കാനഗരത്തിന്റെ ഗോപുരദ്വാരത്തിൽ ഹനുമാനെ തടഞ്ഞതാര് ?
    ലങ്കാലക്ഷ്മി

 

  • ലങ്കയിൽ രാവണൻ സീതാദേവിയെ എവിടെയായിരുന്നു താമസിപ്പിച്ചിരുന്നത് ?
    അശോകവനത്തിൽ

 

  • അശോകവനത്തിലെ ഏതു വൃക്ഷ ചുവട്ടിൽ ആണ് ഹനുമാൻ സീതാദേവിയെ കാണുന്നത് ?
    ശിംശപാവൃക്ഷം

 

  • രാവണൻ്റെപത്നിയുടെ പേര് ?
    മണ്ഡോദരി

 

  • വിഭീഷണൻ്റെ പുത്രി?
    ത്രിജട 

 

  • ലങ്കയിലെത്തിയ ഹനുമാൻ താൻ രാമദൂതനാണെന്ന തിനുള്ള അടയാളമായി സീതാദേവിക്ക്നൽകിയത് എന്ത് ?
    രാമനാമാങ്കിതമായ മുദ്ര മോതിരം

 

  • ശ്രീരാമചന്ദ്രന് നൽകാൻ സീതാദേവി ഹനുമാന്റെ വശം കൊടുത്തയച്ചത് എന്ത് ?
    ചൂഢാരത്നം

 

  • പൂങ്കാവനത്തിൽ വെച്ച് ഹനുമാനെ എതിരിടാൻ രാവണൻ അയച്ചത് ആരെയായിരുന്നു ?
    ജംബുമാലിയെ

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.