• Local News
  • Main News
  • Literature
  • Editorial

ടൂറിസം രംഗത്ത് തൊഴിൽ സംരംഭകത്വത്തിന് വിദ്യാർത്ഥികൾക്ക് അവസരം:മന്ത്രി മുഹമ്മദ് റിയാസ്

August 11, 2025
Main News
ഫറോക്ക് : പുതിയ തലമുറയെ കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരാക്കുമെന്നും, ടൂറിസം മേഖലയുടെ വളർച്ചയിൽ യുവജനങ്ങൾ സജീവ പങ്കാളികളാകണമെന്നും വിനോദസഞ്ചാര മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര വകുപ്പ്–ഡിടിപിസി സംയുക്തമായി ഫറോക്കിൽ സംഘടിപ്പിച്ച ജില്ലാതല ടൂറിസം ഡെസ്റ്റിനേഷൻ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ടൂറിസം ക്ലബ് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ അടങ്ങിയ ‘മിഷൻ 2025’ കലണ്ടർ പ്രകാശനവും മന്ത്രി നിർവഹിച്ചു.
           ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ഗിരീഷ് കുമാർ, ഡപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി.നിഖിൽ ദാസ്, ടൂറിസം ക്ലബ് സംസ്ഥാന കോഓർഡിനേറ്റർ പി.സച്ചിൻ, ജില്ലാ കോഓർഡിനേറ്റർ പി.സോനു രാജ് എന്നിവർ പ്രസംഗിച്ചു. വിവിധ കോളജുകളിൽ പ്രവർത്തിക്കുന്ന ടൂറിസം ക്ലബ്ബിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാംപിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. ടൂറിസം വികസനത്തിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, വിനോദസഞ്ചാര മേഖലയിൽ വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുക, ടൂറിസം മേഖലയുടെ സാധ്യതകളിലൂടെ തൊഴിൽ–സംരംഭകത്വ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ടൂറിസം ഡെസ്റ്റിനേഷൻ ക്യാംപ് നടത്തുന്നത്.

Share this
  • Facebook
  • Twitter
  • Pinterest
  • Whatsapp
  • Email

Editor

Leave a Reply Cancel reply

Your email address will not be published.

  • കൊയിലാണ്ടി എം.ജി കോളേജ് പ്രിൻസിപ്പാൾ കൊരയങ്ങാട് പടിഞാറെ എളവീട്ടിൽ സുകുമാരൻ അന്തരിച്ചുApril 9, 2026
  • LAC Election 2026 Updates- Kozhikode 9.10 PM കോഴിക്കോട് ജില്ലയില്‍ 81.32% പോളിംഗ്April 9, 2026
  • വോട്ടിന് കോഴ അപമാനകരം മുല്ലപ്പള്ളി രാമചന്ദ്രൻApril 9, 2026
  • കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  April 9, 2026
  • LAC Election 2026 Updates- Kozhikode 3.30 PM (കോഴിക്കോട് ജില്ലയിലെ പോളിംഗ് ശതമാനം)April 9, 2026

About Us

There is nothing wrong with your television set. Do not attempt to adjust the picture. We are controlling transmission. We will control the horizontal

Authors

  • The Page

    കൊയിലാണ്ടി എം.ജി കോളേജ് പ്രിൻസിപ്പാൾ കൊരയങ്ങാട് പടിഞാറെ എളവീട്ടിൽ സുകുമാരൻ അന്തരിച്ചു
  • The Page

    മൂടാടി പുതിയോട്ടും കണ്ടി മീത്തൽ മുരളീധരൻ അന്തരിച്ചു
  • Editor

    സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിലെ ആത്മഹത്യ: ആരോപണങ്ങൾക്കിടെ വൈക്കത്ത് രാഷ്ട്രീയ സംഘർഷം ശക്തം

    Post navigation

    കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു
    കലയും സാഹിത്യവും വ്യക്തിയുടെ ആശയങ്ങളെ മനോഹരമായി പ്രകടമാക്കുന്നു: കെ.പി. കുഞ്ഞമ്മദ് കുട്ടി

    Designed by The Fox — Blog WordPress Theme.

    • Local News
    • Main News
    • Literature
    • Editorial