നമ്പ്രത്തുകരയിൽ പ്രവർത്തിക്കുന്ന സംസ്കാര പാലിയേറ്റീവ് കെയറിന് മുക്കം റോട്ടറി ക്ലബ് ഫർണിച്ചറുകൾ സംഭാവന ചെയ്തു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നമ്പ്രത്തുകരയിൽ പ്രവർത്തിക്കുന്ന സംസ്കാര പാലിയേറ്റീവ് കെയറിന് മുക്കം റോട്ടറി ക്ലബ് ഫർണിച്ചറുകൾ സംഭാവന ചെയ്തു. 100കസേര, 10 ടേബിൾ, തർപ്പോളിനുകൾ, സി എഫ് എൽ ബൾബുകൾ, എൽ ഇ ഡി ലൈറ്റുകൾ എന്നിവ റോട്ടറി ക്ലബ് മുക്കം ഭാരവാഹികളായ വി എ ഗംഗാധരൻ ഡോക്ടർ. നീനാകുമാർ, നന്ദകുമാർ മാസ്റ്റർ എന്നിവർ ചേർന്ന് പാലിയേറ്റീവ് കൺവീനർ മൊയ്‌ദീൻ മാസ്റ്റർ, സിദ്ദിഖ്.പി.കെ, രഞ്ജിത് നിഹാര, കെ സി രാജൻ, ടി.പി. സുരേന്ദ്രൻ, സി രാധാകൃഷ്ണൻ എന്നിവർ ചേർന്ന് സംസ്കാര പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ച് ഏറ്റുവാങ്ങി. മരണാനന്തര ചടങ്ങുകൾ, വിവാഹ വാർഷികം, പിറന്നാൾ എന്നിവയ്ക്ക് നൽകാൻ ആവശ്യമായ വാടകസാധനങ്ങൾ ആണ് ഇതോടെ ഇവിടെ ലഭ്യമാക്കുക. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക് സഹായകരമാവട്ടെ എന്ന് ചടങ്ങിൽ വി.എ. ഗംഗാധരൻ ആശംസിച്ചു.

Leave a Reply

Your email address will not be published.