കൊല്ലം സി കെ ജി സ്മാരക കലാസമിതി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എൽപി, യു പി വിഭാഗങ്ങൾക്കുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി ശ്രീ സി.കെ ഗോവിന്ദൻ നായരുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സി കെ ജി സ്മാരക കലാസമിതി കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ കളത്തിൽവേണു, യു രാജീവൻ മാസ്റ്റർ, കൊടക്കാട് സുരേഷ്ബാബു മാസ്റ്റർ, അഡ്വ കെ.പി നിഷാദ് എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റിന് വേണ്ടി സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എൽപി, യു പി വിഭാഗങ്ങൾക്കുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു.
എൻ വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വന്ദന വി അധ്യക്ഷത വഹിച്ച ചടങ്ങിൽ വി വി സുധാകരൻ, ബൈജ റാണി എം എസ് ,കെ സജീവ്, റഷീദ്‌ പുളിയഞ്ചേരി ഷംനാസ് എം.പി എന്നിവർ സംസാരിച്ചു. നൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ശ്രീലിഷ് ശ്രീധർ ശ്യാംകൃഷ്ണ എന്നിവർ ക്വിസ്മാസ്റ്റർമാരായിരുന്നു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.

എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം അഥർവ് ദിനേശ് (കാവുംവട്ടം യു.പി), യും രണ്ടാം സ്ഥാനം ധ്വനി സി പി ഫിഷറീസ് യു പി കൊയിലാണ്ടിയും
മൂന്നാംസ്ഥാനം മിത്ര രൂപേഷ് കൊല്ലം യുപിയും യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം എയ്ഞ്ചൽ (കൊല്ലം യു.പി) രണ്ടാം സ്ഥാനം അനിരുദ്ധ് .ഇ (ജി എച്ച് എസ് പന്തലായനി) മൂന്നാം സ്ഥാനം തൻവി കൃഷ്ണ (കുറുവങ്ങാട് സെൻട്രൽ യു.പി) എന്നിവർ കരസ്ഥമാക്കി.

വിജയൻ ഒ കെ, അനിൽ ടി എ, ജീജ കെ പി, സിന്ധു ബി മിനി എ കെ, കെ എം ബാലകൃഷ്ണൻ, കെ സജീവൻ, പി കെ പുരുഷോത്തമൻ, എം വി സുരേഷ്, ദീപേഷ് കെ കെ, ടി രവി . പ്രഭീഷ് എൽ വി എന്നിവർ നേതൃത്വം നൽകി. ആഗസ്ത് 15ന് സി.കെ ജി സ്മാരക കലാസമിതി സമീപം വെച്ച് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയിൽ വിജയികൾക്ക് എൻഡോവ്മെന്റും സമ്മാനങ്ങളും വിതരണം ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

മടപ്പള്ളി കാരക്കാട് പറമ്പിൽ താമസിക്കും പുനത്തിൽ നാരായണി അന്തരിച്ചു

Next Story

ബി.കെ.യുടെ നിര്യാണം എല്ലാ അർത്ഥത്തിലും പുരോഗമന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും സാഹിത്യ സാംസ്കാരിക മേഖലയ്ക്കും കനത്ത നഷ്ടമാണ് – മുല്ലപ്പള്ളി രാമചന്ദ്രൻ

Latest from Local News

കൊയിലാണ്ടി ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്രിസ്മസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ യു ,കെ ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം

കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു

മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നേതൃസംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസേർച്ചും, കൃഷിജാഗരൺ ന്യൂഡൽഹിയുടെയും

സിനിമാ നിർമ്മാതാവ് വിജയൻ പൊയിൽക്കാവിന് വിട

മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്‍. അമ്മാവനായ പ്രമുഖ സിനിമാനടന്‍ ബാലന്‍ കെ.നായരുമായുള്ള

കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്സവം കൊടിയേറി

കീഴരിയൂർ മാവട്ട് ശ്രീ നാരായണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളപ്പിലില്ലത്ത്