കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും (നാളെ) ആഗസ്റ്റ് 12ന്

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ മാർച്ചും ധർണ്ണയും (നാളെ) ആഗസ്റ്റ് 12ന് രാവിലെ 10 മണിക്ക് കൊയിലാണ്ടി സബ് ട്രഷറി പരിസരത്ത് വെച്ച് നടക്കും.  ടി.വി ഗിരിജ (കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം) പരിപാടി ഉദ്ഘാടനം ചെയ്യും. വി.പി ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. ടി. സുരേന്ദ്രൻ മാസ്റ്റർ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, പി,കെ ബാലകൃഷ്ണൻ കിടാവ്, ഒ. രാഘവൻ മാസ്റ്റർ, പി.എൻ ശാന്തമ്മ ടീച്ചർ, വി.എം ലീല ടീച്ചർ തുടങ്ങിയവർ സംസാരിക്കും.

7.2024 പ്രാബല്യത്തിൽ പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, കുടിശ്ശിക ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക. അനുവദിച്ച ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശ്ശിക അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായ തുക ഉത്സവ ബത്തയായി അനുവദിക്കുക, 70 വയസ്സിന് മുകളിലുള്ള പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക, എൻ.പി.എസ്/യു.പി.എസ്. പിൻവലിച്ച് പഴയ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര നയം തിരുത്തുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്കിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ട്രഷറിക്ക് മുന്നിൽ ധർണ്ണസമരം നടത്തുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

യൂത്ത് കോൺഗ്രസ്‌ പയ്യോളി ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ചു ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

Next Story

കണ്ടലിലൂടെ തീരസംരക്ഷണം: വിദ്യാര്‍ഥികളുടെ സര്‍വേ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ചു

Latest from Local News

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.പരേതനായ രാമൻ്റെയും നല്ലായിയുടെയും മകനാണ്. ഭാര്യ ഷാൻ്റി (കാഞ്ഞിലശ്ശേരി)

നമിതം സാഹിത്യ പുരസ്ക്കാരം കന്മന ശ്രീധരൻ മാസ്റ്റർക്ക്

സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. നെഫ്രോളജി വിഭാഗം ഡോ :

കോഴിക്കോട്ഗവ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി

കൊടുവള്ളി നഗരസഭ വോട്ടർ പട്ടിക വിവാദം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു

കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി