കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പന്തലായനി ബ്ളോക്ക് പഞ്ചായത്ത് വിപണന കേന്ദ്രം ഹാളിൽ മന്ത്രി എ കെ ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇരുപത്തിയേഴ് വർഷമായി സംസ്ഥാന സർക്കാരിൻ്റെ സാക്ഷരത തുടർ വിദ്യാഭ്യാസ രംഗത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന പ്രേരക്മാരെ പ്രായപരിധി വർദ്ധിപ്പിച്ച് സൂപ്പർന്യൂമറി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻഡ് കെ സുരേഷ് കുമാർ അദ്ധ്യക്ഷനായി. പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻഡ് പി ബാബുരാജ്, കെ എസ്പിഎ സംസ്ഥാന സെക്രട്ടറി എ എ സന്തോഷ്, ജോ സെക്രട്ടറി കെ സി രാജീവൻ, എൻജിഒ യൂനിയൻ ഏരിയാ സെക്രട്ടറി ജെയ്സി, കെ മോഹനൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ സ്വാഗതവും ശ്രീജിത്ത് കുമാർ നന്ദിയും പറഞ്ഞു. പി കെ വനജ രക്തസാക്ഷി പ്രമേയവും കെ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.