കക്കട്ടിൽ: കലയും സാഹി ത്യവും ഒരു വ്യക്തിയുടെ വിചാരങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നും ഉളവാകുന്ന ആശയങ്ങളെ ലോകത്തിനു മുന്നിൽ മനോഹരമായി പ്രകടമാക്കുന്നുവെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാതിരിപ്പറ്റ യു പി സ്കൂളിൽ വെച്ച് നടന്ന അധ്യാപക ശിൽപശാലയും പ്രവർത്തനോദ്ഘാടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എം.രത്നവല്ലി അദ്ധ്യക്ഷയായി. നാടൻപാട്ട് കലാകാരൻ അ ജീഷ് മുചുകുന്ന് മുഖ്യാതിഥിയായി. വിദ്യാരംഗം ജില്ല അസിസ്റ്റൻ്റ് കോഡിനേറ്റർ വി എം. അഷ്റഫ് പ്രവർത്തന രൂപരേഖ കലണ്ടർ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ഹേമ മോഹനൻ, പ്രധാനാധ്യാപിക പി.സി.ഗിരിജ, വിദ്യാരംഗം ജില്ല അസിസ്റ്റൻ്റ് കോഡിനേറ്റർ പി.പി. ദിനേശൻ, കൺവീനർ കെ.കെ.ദീപേഷ് കുമാർ, രജിഷ ,കെ.കെ. ബാബു, കെ.പി. ബിജു, നവാസ് മൂന്നാംകൈ, വിനോജ് കുമാർ, എ.റഷീദ് തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
അരങ്ങാടത്ത് സൗഹാർദ്ദ റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാം വാർഷികം പ്രേമാദരം ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ ഉദ്ഘാടനം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ :
കോഴിക്കോട് : എച്ച് ആന്റ് എം എന്റർടൈൻമെന്റ്ന്റെ ബാനറിൽ മുഷ്താഖ് കൂനത്തിൽ നിർമ്മിച്ച് പ്രശാന്ത് ചില്ല കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന
കീഴരിയൂർ:ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്,പോർഫ എന്നിവയുടെ സഹകരണത്തോടെ കൈൻഡ് പാലിയേറ്റീവ് കെയർ സൗജന്യ വൃക്ക കരൾ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റ്യാടിയില് തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്പ്പെടെ എട്ട് പേര്ക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റ്യാടിയി പ്രദേശത്താകെ ഭീതി







