- പട്ടാഭിഷേകത്തിനായി അയോധ്യയിലേക്ക് പുറപ്പെടാൻ ശ്രീരാമന് തേര് കൊണ്ടുവന്നത് ആരായിരുന്നു?
സുമന്ത്രർ
- ആയോധ്യയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ്റെ തേരാളി ആരായിരുന്നു ?
ഭരതൻ
- പട്ടാഭിഷേകത്തിനായുള്ള യാത്രയിൽ ശ്രീരാമന് വെൺകൊറ്റ കുട പിടിച്ചത് ആരായിരുന്നു ?
ശത്രുഘ്നൻ
- ശ്രീരാമ പട്ടാഭിഷേകത്തിനായുള്ള യാത്രയിൽ ആലവട്ടം പിടിച്ചത് ആരായിരുന്നു ?
ലക്ഷ്മണൻ
- ശ്രീരാമചന്ദ്രന് വെൺചാമരം വീശിയത് ആരായിരുന്നു ?
വിഭീഷണൻ
- ആനപ്പുറത്ത് ഇരുന്ന് ശ്രീരാമചന്ദ്രന് അകമ്പടി സേവിച്ചതാര് ?
സുഗ്രീവൻ
- ശ്രീരാമ പട്ടാഭിഷേകത്തിന് ശേഷം ഹനുമാൻ എങ്ങോട്ടാണ് യാത്രയായത് ?
ഹിമാലയത്തിലേക്ക്
- പട്ടാഭിഷേകാനന്തരം സുഗ്രീവൻ എങ്ങോട്ടാണ് യാത്രതിരിച്ചത്?
കിഷ്കിന്ധയിലേക്ക്
- പട്ടാഭിഷേകച്ചടങ്ങുകൾക്ക് ശേഷം അനുഗ്രഹം ഏറ്റുവാങ്ങി വിഭീഷണൻ ഏത് രാജ്യത്തേക്കാണ് യാത്രയായത് ?
ലങ്കയിലേക്ക്
- ശ്രീരാമപട്ടാഭിഷേകത്തിനുശേഷം യുവരാജാവായി അഭിഷേകം ചെയ്തത് ആര്?
ഭരതൻ
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ