നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ ഒത്തുകൂടി.ഞായറാഴ്ച രാവിലെ 9 മണിയോടുകൂടിയാണ് നിറച്ചടങ്ങുകൾക്ക് സമാരംഭമായത്. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലം മിഥുൻ നാരായണൻ നമ്പൂതിരി, മേൽശാന്തി എൻ.എസ് വിഷ്ണു നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.ക്ഷേത്രത്തിൽ പൂജിച്ച നെൽക്കതിരുകൾ പിന്നീട് ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
