മേപ്പയൂർ: യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് സ്ഥാപക ദിനത്തിൽ യൂത്ത് സംഗമം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.കെഅനുരാഗ് പതാക ഉയർത്തി. സംഗമം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി കെ അനീഷ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ മണ്ഡലം ജനറൽ സെക്രട്ടറി മേഘ്‌ന രവീന്ദ്രൻ ചൊല്ലി കൊടുത്തു. നിധിൻ വിളയാട്ടൂർ, റിഞ്ജുരാജ് എടവന, അരുൺ ശ്രേയസ്, അർഷിന എം.എം, അഭിനന്ദ് നരക്കോട് ആദർശ് ഒളവിൽ, കാർത്തിക് മഴൂഖം, ശരത് കിഷോർ,അഭിജിത്ത് ഇല്ലത്ത് താഴെ, ദേവാനന്ദ് ഡി. എസ്, അശ്വിൻ രാജ്,അനന്ദ് കീഴ്പ്പയ്യൂർ, സിദ്ധാർത്ഥ് കീഴ്പ്പയ്യൂർ, കീർത്തന അരുൺ എന്നിവർ നേതൃത്വം നൽകി
