പ്രവൃത്തി പൂര്‍ത്തീകരിച്ച വില്യാപ്പള്ളി-ആയഞ്ചേരി റോഡ് നാടിന് സമര്‍പ്പിച്ചു

പ്രവൃത്തി പൂര്‍ത്തീകരിച്ച വില്യാപ്പള്ളി-ആയഞ്ചേരി റോഡ് നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പിന് കീഴിലെ എല്ലാ റോഡുകളും ബി എം ആന്‍ഡ് ബിസി നിലവാരത്തില്‍ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവൃത്തി പൂര്‍ത്തീകരിച്ച വില്യാപ്പള്ളി-ആയഞ്ചേരി റോഡ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്നര വര്‍ഷം കൊണ്ട് പിഡബ്ല്യുഡിയുടെ 50 ശതമാനം റോഡുകളും ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ ഉയര്‍ത്താന്‍ സാധിച്ചു. കുറ്റ്യാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപാസ് 2026ല്‍ പുതുവര്‍ഷ സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വില്യാപ്പള്ളി മുതല്‍ ആയഞ്ചരി വരെയുള്ള 5.33 കിലോമീറ്റര്‍ റോഡ് മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. ബി എം ആന്‍ഡ് ബി സി നിലവാരത്തില്‍ നിര്‍മിച്ച റോഡിനോട് ചേര്‍ന്ന് മൂന്ന് കള്‍വര്‍ട്ടുകള്‍, വിവിധ ഭാഗങ്ങളില്‍ അഴുക്കുചാലുകള്‍ എന്നിവയും നിര്‍മിച്ചിട്ടുണ്ട്.

കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിദില്‍ ലക്ഷ്മണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ അബ്ദുല്‍ ഹമീദ്, തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി സുരേന്ദ്രന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം എം നഷീദ ടീച്ചര്‍, ആയഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എം ലതിക, തിരുവള്ളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി പി അബ്ദുറഹ്‌മാന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം, അസി. എഞ്ചിനീയര്‍ ഷക്കീര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാരിദിനം ആഘോഷിച്ചു

Next Story

ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ച് മോഷ്ടാവ് റെയില്‍ പാളത്തിലേക്ക് ചവിട്ടി തള്ളിയിട്ടതിന്‍റെ ഞെട്ടൽ മാറാതെ അമ്മിണി

Latest from Local News

കോഴിക്കോട് ജില്ലയിലെ 16 അക്ഷരോന്നതി ലൈബ്രറികളുടെ പ്രഖ്യാപനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു

കോഴിക്കോട് ജില്ലയില്‍ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പട്ടികവര്‍ഗ സാമൂഹിക പഠനമുറികളിലും ഹോസ്റ്റലുകളിലും സ്ഥാപിക്കുന്ന 16 ലൈബ്രറികളുടെ പ്രഖ്യാപനം വനം, വന്യജീവി സംരക്ഷണ

കലയുടെ കൂട്ടായ്മയായി ലൈഫ് വീടിൻ്റെ ഗൃഹപ്രവേശനം; നാടക ഗ്രാമത്തിന്റെ വേറിട്ട ആഘോഷം

ഗൃഹപ്രവേശനം ഒരു ഗ്രാമത്തിലെ കലാകാരൻമാരുടെ കൂട്ടായ്മയാക്കാമെന്ന് തെളിയിക്കുകയാണ് നാടക ഗ്രാമം കോഴിക്കോടെന്ന സംഘം. ചെറുപുനത്തിൽ ദാക്ഷായണി അമ്മയ്ക്ക്‌ ലൈഫ് പദ്ധതിയിൽ ലഭിച്ച

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ കുടുംബം നിയമനടപടിക്ക്

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ

മൂപ്പെനാട് പഞ്ചായത്തിലെ സരോജിനിയമ്മ – സുഭാഷ് എന്നിവരുടെ കുടുംബത്തിന് സഹായവുമായി പൊയിൽക്കാവ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. ഇരു കാലുകളും നഷ്ടമായതും നിരവധി

പുളീക്കണ്ടി മടപ്പുര കലാനിധി പുരസ്‌കാരം ഉണ്ണി ആശാരിക്ക്

വാളൂർ- മരുതേരി പുളീക്കണ്ടി ശ്രീമുത്തപ്പൻ മടപ്പുര കമ്മിറ്റി ഏർപ്പെടുത്തിയ ആറാമത് കലാനിധി പുരസ്‌കാരം പ്രശസ്ത വാസ്തു കലാശിൽപ്പി ഉണ്ണി ആശാരി എരവട്ടൂരിന്.